Share

പ്രിയൻ ഓട്ടത്തിലാണ്... ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഓട്ടം!

മലയാളത്തിൽ അടുത്തിടെ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു പ്രിയൻ ഓട്ടത്തിലാണ്. അതിൽ  നായകനായ പ്രിയൻ ഓട്ടത്തിലാണ്. സഹജീവികളുടെ നന്മയ്ക്കായുള്ള ഓട്ടം.  ഈ ചിത്രത്തിലെ നായക കഥാപാത്രത്തോട് സാമ്യമുള്ള കഥാപാത്രമാണ് ഉണ്ണി പുത്തൂർ. കണ്ണൂർ ജില്ലയിലെ പിലാത്തറയ്ക്കടുത്ത പുത്തൂർ  സ്വദേശിയായ  ഉണ്ണി മാഷ് എന്ന് അറിയപ്പെടുന്ന ഈ യുവാവിൻ്റെ  സ്വപ്നങ്ങൾ  നിരവധിയാണ്.  

ഭിന്നശേഷിക്കാർക്ക് സഹതാപമല്ല, മറിച്ച്  ഒരു വ്യക്തിയായി വളരാനും ജീവിക്കാനും ഉള്ള സാഹചര്യവും അവസരങ്ങളും ഒരുക്കുകയാണ് വേണ്ടത്. ലോക  ഭിന്നശേഷി ദിനമായ ഇന്ന് നാടെങ്ങും  ഉയരേണ്ട സന്ദേശമിതാണ്. ഈ സന്ദേശം നൂറ് ശതമാനവും നെഞ്ചിലേറ്റിയ ഒരുകൂട്ടം സുമനസുകളുടെയും അധ്യാപകരുടെയും പ്രയത്‌നത്താൽ  ഉയർന്നുവന്ന സ്ഥാപനമാണ് ഇൻസ്പയർ.  കാഞ്ഞങ്ങാടിനടുത്ത് ബേഡഡുക്ക പഞ്ചായത്തിൽ കുണ്ടൻകുഴിയിലും വയനാട്ടിലും, പിലാത്തറ പുത്തൂരിലും  ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ  അണിയറ ശില്പിയാണ് സാമൂഹിക പ്രവർത്തകനായ ഉണ്ണി പുത്തൂർ.  

ശാരീരിക വൈകല്യങ്ങളെ മനോധൈര്യത്താൽ അതിജീവിച്ച് സ്വന്തം അധാനത്തിലൂടെ  ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി ഭിന്നശേഷിക്കാർ നാട്ടിൻ പുറങ്ങളിലുണ്ട്. എന്നാലവർ നിർമ്മിക്കുന്ന ഗുണമേന്മയേറെയുള്ള  ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ പ്രയാസപ്പെടുമ്പോളാണ്  ഇൻസ്പെയറിൻ്റെ  പിറവി. പലപ്പോഴും ഭിന്നശേഷിക്കാരുടെ കഴിവുകളും വ്യത്യസ്തങ്ങളായ ആശയങ്ങളും ഉൽപന്നങ്ങളും വളരെ ചുരുങ്ങിയ ആളുകളിൽ മാത്രം ഒതുങ്ങി പോകുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഗവ. സ്പെഷൽ ടീച്ചേഴ്സ് ട്രെയിനിങ്ങ് സെന്റർ കാസർഗോഡിലെ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സഹകരണത്തോടെ  ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തി നൽകുക, അവർക്ക് വേണ്ട നിർദ്ദേശങ്ങളും ട്രെയിനിങ്ങുകളിലൂടെയും അവരെ സമൂഹത്തിൻ്റെ  മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തില്‍ ഇൻസ്പെയറിന് രൂപം നൽകിയത്.

ആത്മവിശ്വാസം നൽകി  ഭിന്നശേഷിക്കാരെ ട്രൈനിങ്ങിലൂടെ വ്യത്യസ്ത സ്വയം തൊഴിൽ പഠിപ്പിക്കുകയും,   അവരുടെ കഴിവിനെ പോത്സാഹിപ്പിക്കുകയും ചെയ്ത  ശേഷം അവരുടെ ഉൽപ്പന്നങ്ങൾക്കായി വിപണന കേന്ദ്രം വഴി ഉപഭോക്താക്കളിൽ എത്തിക്കുകയും ചെയുന്നു. ഇതിലൂടെ  സ്വയംപര്യാപ്തതയിൽ എത്തുന്ന ഭിന്നശേഷിക്കാരുടെ സന്തോഷം ഉണ്ണി പുത്തൂരിൻ്റെ ആത്മാർത്ഥത കൂടിയാണ്.  


ചുരുങ്ങിയ വർഷംകൊണ്ട് ഇൻസ്പയർ നടത്തിയ സാമൂഹ്യ  പ്രവർത്തനങ്ങൾ നിരവധിയാണ്.  

  • കേരള സർക്കാരിൻ്റെ  2020 വർഷത്തെ ഭിന്നശേഷി ബെസ്റ്റ് എംപ്ലോയർ പുരസ്‌കാരം കരസ്ഥമാക്കിയത് കാസറഗോഡ് ഇൻസ്പയർ സ്റ്റാഫ് കൂടിയായ മണികണ്ഠനാണ്.  കാസറഗോഡ് കുണ്ടൻകുഴി ബഡ്‌സ് സ്കൂൾ പഠിതാവായ മണികണ്ഠൻ ഇന്ന് ഇൻസ്പയർ വഴി ജീവിതം കരുത്താർജ്ജിക്കുന്നു.

 

  • കൊൽക്കത്തയിൽ നടന്ന  നാഷണൽ പാരാ ഒളിമ്പിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കൂട്ടായ്മയിലെ അംഗമായ  ലതിക ഇൻസ്പിയർ സിൽവർ മെഡൽനേടുകയും നിരന്തര പരിശ്രമത്തിലൂടെ 2021 ബംഗളുരു വച്ചുനടന്ന  നാഷണൽ പാരാ ഒളിമ്പിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡലിന്‌ അർഹയായി. സാമൂഹ്യ നീതി വകുപ്പ്, കേരള സർക്കാരിൻ്റെ ബെസ്റ്റ് സ്‌പോർട്മാൻ അവാർഡ് ലതിക  കരസ്ഥമാക്കുകയും ചെയ്തു. ലതികയെ പോലെ വീൽ ചെയറിൽ ഇരുന്നു സ്വപ്‌നങ്ങൾ കീഴടക്കുന്നവരുടെ പരിശ്രമങ്ങൾക്ക് ഉണ്ണി പുത്തൂരിൻ്റെ നിശ്ചയദാർഢ്യമാണ് മുതൽക്കൂട്ട്. 

കേരളത്തിന് ലഭിക്കുന്ന നാഷണൽ പാരാ ഒളിമ്പിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ  ആദ്യ വനിതാ പുരസ്കാരമായിരുന്നു ലതികയ്ക് ലഭിച്ചത്.


കാസറഗോഡ് സ്പെഷ്യൽ  ടീച്ചേർസ് ട്രെയിനിങ് സെന്ററിൽ ലൈബ്രറിയാനായി ജോലി ചെയ്തുവരുന്നു.    ഇഗ്നോയിൽ നിന്ന് മാസ്റ്റർ ഓഫ്  സോഷ്യൽ വർക്കിൽ സമാന്തര പഠനവും നടത്തിവരുന്നു. ഭാര്യ പിലാത്തറ യു പി സ്കൂൾ അദ്ധ്യാപികയായ ശൈലജ എം , ആദി മാധവ്
ഗൗതം ഗോവിന്ദ്  എന്നിവർ മകളാണ് .  ബ്ലഡ് ഡോണർ കേരളയുടെ മുൻ സംസ്ഥാന പ്രഡിഡൻഡ്, സെൻട്രൽ ഹ്യൂമൻ റൈറ്സ് ഫോറം മെമ്പർ,  ആശ്രയ സ്വാശ്രയസംഗം രക്ഷാധികാരി തുടങ്ങി വിവിധ എൻ ജി ഒ കളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ശ്രീരാഘവപുരം ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് ശ്രീരാഘവപുരം സഭായോഗം ചെയർമാൻ സ്ഥാനവും അലങ്കരിക്കുന്നു. 

കേരളത്തിൽ നിന്നുള്ള മികച്ച സാമൂഹിക സംരംഭകൻ എന്ന I CAN FOUNFDATION അംഗീകാരം ഡൽഹി ലീല പാലസിൽനിന്നും 2022 ൽ ഉണ്ണി പുത്തൂരിനെ തേടിയെത്തി. 2015 ജെ സി ഐ പിലാത്തറയുടെ മികച്ച  സോഷ്യൽ വർക്കർ അവാർഡും, മലബാർ കാൻസർ സെന്റർ വേൾഡ് ബ്ലഡ് ഡോണർ ഡേ സ്പെഷ്യൽ അപ്പ്രീസിയേഷൻ, ബ്ലഡ് ബാങ്ക് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പയ്യന്നുർ പുരസ്കാരവും ലഭിച്ചിട്ടുണ്ട് ,  റെഡ് ക്രോസ്, എൻ എസ് എസ് തുടങ്ങിയ നിരവധി അംഗീകാരങ്ങളും ഉണ്ണി പുത്തൂരിൻ്റെ പ്രവർത്തങ്ങളെ   ലഭിച്ചിട്ടുണ്ട്. 
 
ലോകം ഓൺലൈൻ വിപണിയിൽ മുന്നോട്ടുപോകുമ്പോൾ ഇൻസ്പയർ  ഇന്റർനെറ്റ് വഴി വിപണി കീഴടക്കാനുള്ള ശ്രമവും  ആരംഭിച്ചു.  ഇൻസ്പിറിൻ്റെ  ഭിന്നശേഷിക്കാർ നിർമിക്കുന്ന  നിത്യ ജീവിതത്തിൽ ആവശ്യമുള്ള ഇത്തരം സാധനങ്ങൾ ഇപ്പോൾ ഓൺലൈനായും വാങ്ങാനുള്ള അവസരം വ്യാപാർകാർട്ടിലൂടെ ആരംഭിച്ചിരിക്കുകയാണ്. ഓൺലൈൻ വഴി വ്യാപാരം നടത്താൻ ആവശ്യമായ ഇ - കോമേഴ്‌സ് വെബ്സൈറ്റ് ആയ  വ്യാപാർകാർട്ട്  കേരളത്തിൽ എവിടെനിന്നും ഉത്പന്നങ്ങൾ വാങ്ങുവാനും, വിവിധങ്ങളായ ഉത്പന്നങ്ങൾ പരിചയപ്പെടാനും  സാധിക്കും. ഈ സർവീസുകൾ മറ്റു ബിസിനസ്സ് നടത്തുന്നവർക്കും മുതൽക്കൂട്ടാണ്. 

ഇൻസ്പെയറിൽ നിന്ന് ലഭിക്കുന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് വഴി  ഒരു സാമൂഹിക നന്മകൂടിയാണ്. സാമ്പത്തിക സഹായം നൽകി ഒരു കുടുംബത്തെ നമുക്ക് എന്നും സഹായിക്കാൻ സാധിക്കില്ല എന്നാൽ അവർക്ക് അധ്വാനിച്ച് ജീവിക്കുവാനും സ്ഥിരവരുമാനം നൽകാനും ജീവിതസാഹചര്യം ഒരുക്കാനും നമുക്ക് സാധിക്കും. 

 2025 ഒടുകൂടി കേരളത്തിലെ എല്ലാ ജില്ലകളിലും നൂറ് ഭിന്നശേഷിക്കാർക്കെങ്കിലും ജോലി നൽകുക എന്ന സ്വപ്നങ്ങൾക്ക്  പിറകെയുള്ള ഓട്ടത്തിലാണ് ഈ മനുഷ്യ സ്‌നേഹി. അതെ നമ്മുക്ക് പ്രിയങ്കരനായ ചില പ്രിയന്മാർ ഉള്ളതുകൊണ്ടാണ് ഇവിടെ ഈ ലോകം ഇത്ര സുന്ദരമായത്.

e-commerce lin

Share

Open your business in our E-commerce website.