ABOUT -
ശാരീരിക മാനസിക വൈകല്യങ്ങളെ അതിജീവിച്ച് സ്വന്തം അധ്വാനത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന നിരവധി പേർ നമുക്കു ചുറ്റുമുണ്ട് അവരുടെ കഴിവുകളും വ്യത്യസ്തങ്ങളായ ആശയങ്ങളും ഉൽപന്നങ്ങളും വളരെ ചുരുങ്ങിയ ആളുകളിൽ മാത്രം ഒതുങ്ങി പോകുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഗവ. സ്പെഷൽ ടീച്ചേഴ്സ് ട്രെയിനിങ്ങ് സെന്റർ കാസർഗോഡിലെ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ആശയങ്ങളിൽ നിന്ന് ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തി നൽകുക, അവർക്ക് വേണ്ട നിർദ്ദേശങ്ങളും ട്രെയിനിങ്ങുകളിലൂടെയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസ്പെയറിന് രൂപം നൽകിയത്. ഇത് നമ്മുടെ ഔദാര്യമല്ല. അവരുടെ അവകാശമാണ് എന്ന് തിരിച്ചറിഞ്ഞ് ഇൻസ്പെയറിൽ നിന്ന് ലഭിക്കുന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് വഴി നിങ്ങൾ ചെയ്യുന്നത് ഒരു സാമൂഹിക നന്മകൂടിയാണ്. സാമ്പത്തിക സഹായം നൽകി ഒരു കുടുംബത്തെ നമുക്ക് എന്നും സഹായിക്കാൻ സാധിക്കില്ല എന്നാൽ അവർക്ക് അധ്വാനിച്ച് ജീവിക്കുവാനും സ്ഥിരവരുമാനം നൽകാനും ജീവിതസാഹചര്യം ഒരുക്കാനും നമുക്ക് സാധിക്കും.
നിത്യ ജീവിതത്തിൽ ആവശ്യമുള്ള ഇത്തരം സാധനങ്ങൾ വാങ്ങി സഹകരിക്കുക.







